സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasaragodvartha.com 09.12.2021) കൂനൂർ ഹെലികോപ്റ്റെർ ദുരന്തത്തിൽ രാഷ്ട്രം അനുഭവിക്കുന്ന ഞെട്ടലിനപ്പുറം നോവിലാണ് കാർകളയിലെ സൽമാറ ദേശം. ഈ നാടിന്റെ മരുമകൻ കൂടിയാണ് അപകടത്തിൽ വിട ചൊല്ലിയ ലഫ്. കേണൽ ഹജീന്ദ്ര സിങ്.
'നാലു വർഷം മുമ്പാണ് ഒടുവിൽ ഹജീന്ദ്ര സിങ് ഇവിടെ വന്നത്. നല്ല സ്നേഹമുള്ള മനുഷ്യൻ. മകൾ പ്രഫുല്ല കഴിഞ്ഞാഴ്ചയാണ് വന്നുപോയത്' - ആഗ്നസ് പ്രഫുല്ലയുടെ മാതാവ് മേരി മെനെസസ് പറഞ്ഞു. 'അപകടത്തിൽ മരിച്ച എല്ലാവർക്കും വേണ്ടി, അവരുടെ കുടുംബങ്ങളുടെ മനശാന്തിക്കായി പ്രാർഥിക്കുക' - മേരി കൂട്ടിച്ചേർത്തു.
Keywords: Karnataka, News, Mangalore, Accidental Death, Army, Top-Headlines, Karkala lost its son-in-law in the helicopter crash.
< !- START disable copy paste --