Join Whatsapp Group. Join now!
Aster MIMS 10/10/2023

'ചോദ്യപേയ്‌പെര്‍ മാറി നല്‍കി'; കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

ചോദ്യ പേയ്‌പെര്‍ മാറി നല്‍കിയെന്ന വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകള്‍ Kannur, News, Kerala, Top-Headlines, Examination, Students

കണ്ണൂര്‍: (www.kasargodvartha.com 15.12.2021) ചോദ്യ പേയ്‌പെര്‍ മാറി നല്‍കിയെന്ന വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകള്‍ മാറ്റിവച്ച് കണ്ണൂര്‍ സര്‍വകലാശാല. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിവച്ചത്. ബി എ അഫ്‌സല്‍ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷാ വിഭാഗം അറിയിച്ചു. 

രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേയ്‌പെറാണ് മാറി നല്‍കിയത്. കണ്ണൂര്‍ എസ് എന്‍ കോളജിലാണ് വ്യാഴാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേയ്‌പെറുകള്‍ വിതരണം ചെയ്തത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ 'റീഡിങ്‌സ് ഓണ്‍ ജന്‍ഡര്‍' എന്ന പേയ്‌പെറിന്റെ ചോദ്യപേയ്‌പെറാണ് ബുധനാഴ്ച വിതരണം ചെയ്തത്. റീഡിങ്‌സ് ഓണ്‍ ലൈഫ് ആന്‍ഡ് നേചര്‍ എന്ന പരീക്ഷയായിരുന്നു ബുധനാഴ്ച നടക്കേണ്ടിയിരുന്നത്.

Kannur, News, Kerala, Top-Headlines, Examination, Students, Kannur University, Kannur University Postpones Thursday exams

Keywords: Kannur, News, Kerala, Top-Headlines, Examination, Students, Kannur University, Kannur University Postpones Thursday exams

Post a Comment