Join Whatsapp Group. Join now!
Aster MIMS 10/10/2023

മാലിന്യ സംസ്കരണത്തിന് പുത്തൻ പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ; മൊബൈൽ ആപ് ഒരുങ്ങുന്നു

Kanhangad Municipality launches new waste management project#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2021) നഗരസഭ ഹരിത കര്‍മ സേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയ ഊര്‍ജിതമാക്കാനും മാലിന്യ നിർമാർജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹായത്തോടെ സ്മാര്‍ട് ഗാര്‍ബേജ് മൊബൈല്‍ ആപ് പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിക്കാവശ്യമായ മൊബൈല്‍ ആപ്ലികേഷന് ആവശ്യമായ വെബ് ബേയ്‌സഡ് പ്രോഗ്രാം തയ്യാറാക്കി മോണിറ്റര്‍ ചെയ്യുന്നത് കെല്‍ട്രോണാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 763000 രൂപയാന്ന് നഗരസഭ വകയിരുത്തിയത്.
 
Kanhangad Municipality launches new waste management project

ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്‌വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലികേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. ആപ് ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക.

ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ വാർഡുകളിലെയും സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ സാധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അറിയിച്ചു.

ഇത് വഴി ഹരിതകര്‍മ സേനകള്‍ക്ക് സ്മാര്‍ട് ഫോണ്‍, ഓഫീസ് ആവശ്യത്തിനുള്ള ലാപ്‌ടോപ് തുടങ്ങിയ ലഭ്യമാക്കാനും കെല്‍ട്രോണിനുള്ള സെർവീസ് തുക നല്‍കുന്നതിനും ഫൻഡ് അനുവദിക്കുന്നതിന് പദ്ധതി തയ്യാറാക്കി വരുന്നതായും അവർ കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kanhangad, Kanhangad-Municipality, Waste, Programme, Kanhangad Municipality launches new waste management project.
< !- START disable copy paste -->

Post a Comment