Join Whatsapp Group. Join now!
Aster MIMS 10/10/2023

3 മാസത്തിനിടെ കാഞ്ഞങ്ങാട്ട് മാത്രം മോടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 80 ലക്ഷം

മൂന്ന് മാസത്തിനിടെ വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്കായി 80.74 ലക്ഷം Kanhangad, News, Kerala, Motor, Vehicles, Accident, Fine, Motor Vehicle Department

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2021) മൂന്ന് മാസത്തിനിടെ വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്കായി 80.74 ലക്ഷം രൂപ പിഴയായി ഈടാക്കി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഏറ്റവും കൂടുതല്‍ പിഴയീടാക്കിയത് ഒക്ടോബറിലാണ്, 30.13 ലക്ഷം രൂപ. സെപ്റ്റംബറില്‍ 23.32 ലക്ഷവും ആഗസ്റ്റില്‍ 27.29 ലക്ഷവും പിഴയീടാക്കി. ഓരോമാസവും അപകടങ്ങള്‍ എവിടെയാണ് കൂടുതലെന്നും ഏത് പാതയിലാണ് കൂടുതലെന്നും കണക്കെടുക്കാറുണ്ട്. അതനുസരിച്ചാണ് പരിശോധന നടത്തുന്നത്. അപകടങ്ങള്‍ കുറയ്ക്കാനുമായി.


  

Kanhangad, News, Kerala, Motor, Vehicles, Accident, Fine, Motor Vehicle Department, In 3 months, the motor vehicle department collected Rs 80 lakh from Kanhangad.



അതേസമയം താലൂക് അടിസ്ഥാനത്തിലേക്ക് മോടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന വ്യാപിപ്പിച്ചതോടെ സംസ്ഥാനത്ത് അപകടനിരക്കില്‍ കുറവുണ്ടായതായാണ് റിപോര്‍ടുകള്‍. മോടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് പുറമേ കോവിഡ് മൂലമുണ്ടായിരുന്ന നിയന്ത്രണങ്ങളും അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായി.

താലൂക് തലങ്ങളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഒപ്പം അപകടങ്ങള്‍കൂടുതലുള്ള റോഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതുമാണ് റോഡില്‍ കുറേയേറെ ജീവന്‍ നഷ്ടപ്പെടാതിരക്കാന്‍ സഹായിച്ചത്. നടക്കുന്ന അപകടങ്ങളുടെ 25 ശതമാനവും ദ്രുതകര്‍മ സംഘത്തെ രൂപവത്കരിച്ചാണ് മോടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം.

ഒക്ടോബറില്‍ നടന്ന അപകടങ്ങളില്‍ മരണം സംഭവിച്ചതില്‍ 43 ശതമാനവും നടന്നത് വൈകീട്ട് മൂന്നുമണിക്കും രാത്രി ഒമ്പതുമണിക്കുമിടയിലാണ്. 36 അപകടങ്ങളില്‍ നിന്നായി ആറുപേരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് 37 അപകടങ്ങള്‍ നടക്കുകയും നാലുപേര്‍ മരിക്കയും ചെയ്തു. ഒക്ടോബറില്‍ 166 അപകടങ്ങളില്‍നിന്നായി 23 പേരാണ് മരിച്ചത്.

Keywords: Kanhangad, News, Kerala, Motor, Vehicles, Accident, Fine, Motor Vehicle Department, In 3 months, the motor vehicle department collected Rs 80 lakh from Kanhangad.

Post a Comment