Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹൗസ് ബോട് പുഴയിൽ മുങ്ങി; രണ്ട് പേരെ രക്ഷപ്പെടുത്തി

Houseboat sinks in river; Two people rescued, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com 01.12.2021) മാവിലാകടപ്പുറം ഒരിയരയിൽ ഹൗസ് ബോട് അപകടത്തിൽപ്പെട്ടു. ബോടിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റു യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
                 
News, Kerala, Kasaragod, Top-Headlines, Video, Boat accident, Boat, River, Accident, Kanhangad, Travlling, Tourism, Houseboat sinks in river; Two people rescued.

മാവിലാകടപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ഹൗസ് ബോട് മറ്റു വള്ളങ്ങൾക്ക് ദിശ മാറിക്കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് ഒരിയര ബോട് ജെടിയിൽ ഇടിക്കുകയായിരുന്നു. അതിനെ തുടർന്ന് ബോടിൽ ഉണ്ടായ ദ്വാരത്തിലൂടെ വെള്ളം കയറി നിയന്ത്രണം തെറ്റി, ബോട് പുഴയിലേക്ക് താഴുകയും ചെയ്തു.

സമീപത്തുണ്ടായിരുന്നവർ ചേർന്ന് ബോടിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബോട് പിന്നീട് കെട്ടിവലിച്ച് കരയ്ക്കടുപ്പിച്ചു.

 


Keywords: News, Kerala, Kasaragod, Top-Headlines, Video, Boat accident, Boat, River, Accident, Kanhangad, Travlling, Tourism, Houseboat sinks in river; Two people rescued.

< !- START disable copy paste -->

Post a Comment