Join Whatsapp Group. Join now!
Aster MIMS 10/10/2023

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; സര്‍കാര്‍ ഗൗരവമായി കാണണമെന്നും അന്വേഷണം നടത്തണമെന്നും കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ

Government should take the threat seriously #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 28.12.2021) സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ഭീഷണി സര്‍കാര്‍ ഗൗരവമായി കാണണമെന്നും അന്വേഷണം നടത്തണമെന്നും കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ.

  
Kasaragod, News, Kerala, Government, Malappuram, Police, Case, Top-Headlines, Politics, Government should take the threat seriously.



തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ വ്യക്തമാക്കിയുന്നു. നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കി.

മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തല്‍ നടത്തിയത്. 

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ക്കുള്ള ഭീഷണി സര്‍കാര്‍ ഗൗരവമായി കാണമെന്ന് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പറഞ്ഞു. പൊലീസ് സ്വമേധയാ കേസെടുത്ത് എത്രയും പെട്ടെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ ആവശ്യപ്പെട്ടു.

സമുദായത്തിന്റെ മതമൈത്രിയും നന്മയും സമാധാനാന്തരീക്ഷവും ലാക്കാക്കി ഉചിതമായ തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയമായും അല്ലാതെയും ചിലര്‍ക്കുണ്ടാക്കുന്ന അസഹിഷ്ണുത പരിഹാസവും അസഭ്യവര്‍ഷവും കടന്ന് വധഭീഷനിലെത്തി നില്‍ക്കുന്നത് അങ്ങേയറ്റം ആപല്‍കരവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ നീക്കത്തെ ശക്തമായി അപലപിക്കണമെന്നും ജിഫ്രി മുത്തു കോയ തങ്ങള്‍ക്ക് സര്‍കാര്‍ മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്നും അലി തങ്ങള്‍ പറഞ്ഞു.


Keywords: Kasaragod, News, Kerala, Government, Malappuram, Police, Case, Top-Headlines, Politics, Government should take the threat seriously.
< !- START disable copy paste -->

Post a Comment