Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിള്‍

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ആഗോള ടെക് New Delhi, News, National, Top-Headlines, Technology, Business

ന്യൂഡെല്‍ഹി: (www.kasargodvartha.com 09.12.221) ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ ഗൂഗിള്‍ (ആല്‍ഫബെറ്റ്). 1,600 ഡോളറോ അതാത് രാജ്യങ്ങിലെ അതിന് തുല്യമായ തുകയോ ആകും ജീവനക്കാര്‍ക്ക് ലഭിക്കുക. കോവിഡ് സമയത്ത് ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക് ഫ്രം ഹോം അലവന്‍സിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ് നല്‍കുന്നത്. 

കമ്പനിയുടെ ഇന്റേണ്‍സ് അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. അതേസമയം അധിക ബോണസിനായി മൊത്തം എത്ര തുക ചെലവാകുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാര്‍ചില്‍ നടത്തിയ ആഭ്യന്തര സര്‍വേയില്‍ ജീവനക്കാരുടെ സുസ്ഥിതിയില്‍ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. 

New Delhi, News, National, Top-Headlines, Technology, Business, Google to give additional staff bonus this year

ഇതിനെ തുടര്‍ന്ന് 500 ഡോളറിനൊപ്പം മറ്റു ആനുകൂല്യങ്ങളും അടങ്ങുന്ന ക്ഷേമ ബോണസ് അനുവദിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും മൂലം വര്‍ക് ഫ്രം ഹോം തുടരാന്‍ കഴിഞ്ഞ ആഴ്ചയാണ് കമ്പനി തീരുമാനിച്ചത്. 

Keywords: New Delhi, News, National, Top-Headlines, Technology, Business, Google to give additional staff bonus this year  

Post a Comment