Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഹമ്മദ് ഫാറൂഖ് വീണ്ടും സുൽത്വാൻ ജ്വലെറിയിലെത്തി; പക്ഷേ ഇത്തവണ വന്നത് അസിസ്റ്റന്റ് സെയിൽസ് മാനജറായല്ല; കൂട്ടിന് പൊലീസും

Gold theft case; accused brought for evidence, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.12.2021) സുൽത്വാൻ ജ്വലെറിയിൽ നിന്നും 2.88 കോടിയുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഫാറൂഖ് (38) വീണ്ടും സുൽത്വാൻ ജ്വലെറിയിലെത്തി. നീണ്ട കാലം ഇതേ ജ്വലെറിയിൽ അസിസ്റ്റന്റ് സെയിൽസ് മാനജർ ആയിരുന്നു ഫാറൂഖ് പക്ഷേ ഇത്തവണ എത്തിയത് തനിക്കെതിരെയുള്ള കേസിലെ പ്രതിയായാണ്. കൂട്ടിന് പൊലീസ് സംഘവും ഉണ്ടായിരുന്നു.
                       
News, Kerala, Kasaragod, Top-Headlines, Investigation, Police, Case, Theft, Gold theft case; accused brought for evidence.
                 
തെളിവെടുപ്പിനായാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ഉച്ചയോടെ ഫാറൂഖിനെ പഴയ ജോലിസ്ഥലത്തേക്ക് എത്തിച്ചത്. കർണാടകയിൽ വെച്ചാണ് ഫാറൂഖ് പിടിയിലായത്. പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ എസ് ഐമാരായ രഞ്ജിത്, വിജയൻ, മോഹനൻ, ജനാർധനൻ, എസ് സിപിഒ രാജേഷ്, സിപിഒ ശ്രീജിത്ത്‌, ഡ്രൈവർ ഹൈദർ എന്നിവരടങ്ങിയ സംഘമാണ് ഫാറൂഖിനെ അറസ്റ്റ് ചെയ്തത്.

കേസിൽ ഇയാളുടെ സഹോദരൻ ഇമ്രാന്‍ ശാഫി (36) നേരത്തെ അറസ്റ്റിലായിരുന്നു. ഇമ്രാൻ ശാഫിയുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ മംഗ്ളൂറിലെ വിവിധ ധനകാര്യ സ്ഥാപങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു. ബാക്കിയുള്ള ആഭരണങ്ങൾ ഫാറൂഖിലൂടെ കണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.


Keywords: News, Kerala, Kasaragod, Top-Headlines, Investigation, Police, Case, Theft, Gold theft case; accused brought for evidence.
< !- START disable copy paste -->

Post a Comment