Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് കസ്റ്റംസ് വന്‍ സ്വര്‍ണ കള്ളക്കടത്ത് പിടികൂടി; കാറിലെ രഹസ്യ അറയില്‍ നിന്ന് 3.5 കോടി രൂപ വില വരുന്ന 6.5 കിലോ സ്വര്‍ണം കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

Gold seized in Kasaragod; One arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 23.12.221) കാസര്‍കോട്ട് കസ്റ്റംസ് വന്‍ സ്വര്‍ണ കള്ളക്കടത്ത് പിടികൂടി. കാറിലെ രഹസ്യ അറയില്‍ നിന്ന് മൂന്നര കോടി രൂപ വില വരുന്ന ആറര കിലോ സ്വര്‍ണം കണ്ടെടുത്തു. ഒരാള അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശി മഹേഷ്(25) ആണ് അറസ്റ്റിലായത്.                  

Kasaragod, News, Kerala, Crime, Top-Headlines, Gold, Seized, Arrest, Car, Gold seized in Kasaragod; One arrested

കാസര്‍കോട് അസിസ്റ്റന്റ് കമീഷനര്‍ ഇ വികാസും സംഘവുമാണ് സ്വര്‍ണവേട്ട നടത്തിയത്. ചന്ദ്രഗിരി പാലത്തിന് സമീപം വച്ച് ബുധനാഴ്ച രാത്രിയാണ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയില്‍ നിന്നാണ് ആറര കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്.                              

Kasaragod, News, Kerala, Crime, Top-Headlines, Gold, Seized, Arrest, Car, Gold seized in Kasaragod; One arrested

കണ്ണൂര്‍ വിമാനത്താവളം വഴി കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സംശയിക്കുന്നുവെന്നാണ് കസ്റ്റംസ് അസി. കമീഷനര്‍ ഇ വികാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ സ്വര്‍ണം കൊണ്ടുപോകുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ വല വിരിച്ച് കാത്തിരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.     

Kasaragod, News, Kerala, Crime, Top-Headlines, Gold, Seized, Arrest, Car, Gold seized in Kasaragod; One arrested

2020 ജനുവരിയില്‍ 15 കിലോ സ്വര്‍ണം കാസര്‍കോട് കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിന് ശേഷം 2021 ജനുവരിയില്‍ നാല് കിലോ സ്വര്‍ണവും, 2021 ഡിസംബറില്‍ ആറ് കിലോ സ്വര്‍ണവും കാസര്‍കോട് കസ്റ്റംസ് സമാനമായ രീതിയില്‍ പിടികൂടിയിരുന്നു. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

   

കസ്റ്റംസ് അസിസ്റ്റന്റ് കമീഷനര്‍ വികാസ് ഇ, കസ്റ്റംസ് സൂപ്രണ്ടന്റ് രാജീവ് പി പി, കസ്റ്റംസ് ഡിവിഷന്‍ സൂപ്രണ്ടന്റ് ഹരിദാസ് പി കെ, വി പി വിവേക്, ശിവരാമന്‍ പി, ഇന്‍സ്പെക്ടര്‍ കപില്‍ ഗോര്‍ഗ്, ഉദ്യോഗസ്ഥരായ ആനന്ദ കെ, ചന്ദ്രശേഖര, വിശ്വനാഥ എം, തോമസ് സേവിയര്‍, ബാലന്‍ കുനിയില്‍, ഡ്രൈവര്‍ സജിത് കുമാര്‍ എന്നിവരാണ് സ്വര്‍ണവേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നത്. 

Keywords: Kasaragod, News, Kerala, Crime, Top-Headlines, Gold, Seized, Arrest, Car, Gold seized in Kasaragod; One arrested

< !- START disable copy paste -->

Post a Comment