കൊച്ചി: (www.kasargodvartha.com 17.12.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ കൂടിയതോടെ സ്വര്‍ണത്തിന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് വെള്ളിയാഴ്ച 4570 രൂപയാണ് വില. ഒരു ഗ്രാമിന് 4,570 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് വന്ന സ്വര്‍ണവില, വ്യാഴാഴ്ച പുതിയ റെകോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വീണ്ടും വില വര്‍ധിച്ചു.
ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയായിരുന്നു സ്വര്‍ണവില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു. ഈ മാസം ഇതുവരെ പവന് 880 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Gold, Price, Business, Gold price in Kerala today
< !- START disable copy paste -->