Join Whatsapp Group. Join now!
Aster MIMS 10/10/2023

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു Kochi, News, Kerala, Top-Headlines, Business, Gold, Price

കൊച്ചി: (www.kasargodvartha.com 15.12.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില ബുധനാഴ്ച താഴേക്ക് വന്നത്. പവന് 200 രൂപ കുറഞ്ഞ് 36,000 ആയി. ഗ്രാം വില 25 രൂപ കുറഞ്ഞ് 4500ല്‍ എത്തി.       

മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. പവന് 120 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. 640 രൂപയുടെ വര്‍ധനയാണ് ചൊവ്വാഴ്ച വരെ ഈ മാസം രേഖപ്പെടുത്തിയത്.

Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price in Kerala on December 15

അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price in Kerala on December 15

Post a Comment