Join Whatsapp Group. Join now!
Aster MIMS 10/10/2023

'ടോയ് ലറ്റുകള്‍ മലിനം, കുട്ടികള്‍ ആരോഗ്യ പ്രശ്നം നേരിടുകയാണ്'; വിദ്യാര്‍ഥിനിയുടെ പരാതിക്ക് പിന്നാലെ നേരിട്ടെത്തി സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി മന്ത്രി

സര്‍കാര്‍ സ്‌കൂളിലെ ടോയ്ലറ്റുകള്‍ മലിനമെന്നും കുട്ടികള്‍ ആരോഗ്യ പ്രശ്നം News, National, Top-Headlines, School, Student, Complaint, Minister, MP

ഭോപാല്‍: (www.kasargodvartha.com 18.12.2021) സര്‍കാര്‍ സ്‌കൂളിലെ ടോയ് ലറ്റുകള്‍ മലിനമെന്നും കുട്ടികള്‍ ആരോഗ്യ പ്രശ്നം നേരിടുകയാണെന്നും ഒരു വിദ്യാര്‍ഥിനി പരാതി പറഞ്ഞതിന് പിന്നാലെ സ്‌കൂളില്‍ നേരിട്ടെത്തി ശുചിമുറി വൃത്തിയാക്കി ഊര്‍ജ മന്ത്രി പ്രധുമന്‍ സിങ് തോമര്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 

ശുചിത്വ സന്ദേശം പ്രചരിപ്പിക്കാനാണ് താന്‍ നേരിട്ടെത്തി ശുചിമുറി വൃത്തിയാക്കിയതെന്ന് മന്ത്രി എഎന്‍ഐയോട് പറഞ്ഞു. 'ഞാന്‍ 30 ദിവസത്തെ ശുചിത്വ പ്രതിജ്ഞ എടുത്തിട്ടുണ്ട്, എല്ലാ ദിവസവും ഏതെങ്കിലും സ്ഥാപനത്തില്‍ പോയി ശുചിമുറി വൃത്തിയാക്കും. ശുചിത്വ സന്ദേശം എല്ലാ ആളുകളിലേക്കും എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും ശുചിത്വത്തിലേക്ക് പ്രചോദിതരാകുന്നതിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്' എന്ന് അദ്ദേഹം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

News, National, Top-Headlines, School, Student, Complaint, Minister, MP, Girl Student Complains Of Dirty Toilet in Govt School. MP Minister Cleans It

ശുചിത്വം പാലിക്കാന്‍ മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്‌കൂളുകളിലെ ശുചിമുറികള്‍ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാനും അദ്ദേഹം മുനിസിപല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Keywords: News, National, Top-Headlines, School, Student, Complaint, Minister, MP, Girl Student Complains Of Dirty Toilet in Govt School. MP Minister Cleans It

Post a Comment