Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപ്പള വ്യാപാര ഭവൻ സാമ്പത്തിക പ്രശ്‌നം; 'ബാധ്യത തീർക്കാൻ കെട്ടിടത്തിൻ്റെ താഴത്തെ നില വിൽക്കാൻ ജനറൽ ബോഡി യോഗ തീരുമാനം'

General body meeting decides to sell ground floor of building to meet liabilities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉപ്പള: (www.kasargodvartha.com 18.12.2021) സാമ്പത്തിക തർക്കത്തെ തുടർന്ന് പ്രശ്നം രൂക്ഷമായ ഉപ്പളയിലെ വ്യാപാര ഭവനിന്റെ താഴത്തെ നിലയിലെ കടമുറികൾ വിറ്റ് ബാധ്യത തീർക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചതായി വിവരം. നാലര കോടി രൂപയുടെ ബാധ്യതയിൽ, മുൻ യുനിറ്റ് ഭാരവാഹിയും സംഘവും എടുത്തതായി പറയുന്ന ഒരു കോടി രൂപയും, ലോണായി കൊടുത്ത തുകകളും സമാഹരിക്കാൻ യോഗം തീരുമാനിച്ചതായി ഒരു വിഭാഗം വ്യാപാരികൾ പറയുന്നു. 

  

Kerala, Kasaragod, Uppala, News, Top-Headlines, Meeting, Protest, District, President, Scheme, General body meeting decides to sell ground floor of building to meet liabilities.

പിഗ്മി, ചിട്ടി സ്കീമുകളിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ വ്യാപാരി നേതാക്കൾ തട്ടിയെടുത്താണ്  ആരോപണം. പണം തിരികെ ആവശ്യപ്പെട്ട് ഒരു സംഘം നിക്ഷേപകരായ വ്യാപാരികൾ സേവ് വ്യാപാരി ഫോറം രൂപീകരിച്ച് വ്യാപാരഭവൻ അടച്ചു പൂട്ടിയിരുന്നു. നിരവധി സമരങ്ങളും നടന്നു വന്നിരുന്നു. 

ഇതിനെ തുടർന്നാണ് സംസ്ഥാന - ജില്ലാ നേതാക്കൾ വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ അഹ്‌മദ്‌ ശരീഫ്, ജില്ലാ- യൂനിറ്റ് ഭാരവാഹികൾ, സേവ് വ്യാപാരി ഫോറം ചെയർമാൻ കെ എഫ് ഇഖ്ബാൽ, ആക്ഷൻ കമിറ്റി ചെയർമാൻ അബു തമാം തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kerala, Kasaragod, Uppala, News, Top-Headlines, Meeting, Protest, District, President, Scheme, General body meeting decides to sell ground floor of building to meet liabilities.

< !- START disable copy paste -->

Post a Comment