പാലക്കാട്: (www.kasargodvartha.com 20.12.2021) വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം. അഞ്ച് യൂനിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്.
അടുത്തടുത്ത് വ്യാപാര സ്ഥാപനങ്ങളുള്ള മേഖലയില്‍, തീ മറ്റിടങ്ങളിലേക്ക് പകരാതെ നിയന്ത്രിക്കാനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തില്‍ തൊഴിലാളികളുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമികനിഗമനം.
ഷോര്‍ട് സര്‍ക്യൂടാണ് തീപിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.
Keywords: News, Kerala, State, Palakkad, Fire, Fire Force, Top-Headlines, Fire catches at scrap shop in Palakkad