Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവർ

Famous actor GK Pillai passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 31.12.2021) പ്രശസ്ത നടൻ ജി കെ പിള്ള (97) അന്തരിച്ചു. 65 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 325 ഓളം സിനിമകളിൽ അഭിനയിച്ചു. സിനിമയിലെത്തും മുൻപ് സൈനിക, നാവിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ സേവനമനുഷ്‌ഠിച്ചിരുന്നു.
                  
News, Kerala, Thiruvananthapuram, Obituary, Top-Headlines, Trending, Actor, Film, Cinema, GK Pillai, Famous actor GK Pillai passed away.

1954 ലെ സ്നേഹസീമ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1970-കളിലും 80-കളിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കി. കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്‍, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം കുടുംബ ചിത്രങ്ങളിലും ടിവി സീരിയലുകളിലും നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

ഭാര്യ ഉത്പലാക്ഷിയമ്മ 2011-ല്‍ മരിച്ചു. മക്കൾ: കെ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍.


Keywords: News, Kerala, Thiruvananthapuram, Obituary, Top-Headlines, Trending, Actor, Film, Cinema, GK Pillai, Famous actor GK Pillai passed away.
< !- START disable copy paste -->

Post a Comment