മംഗ്ളുറു: (www.kasargodvartha.com 08.12.2021) നഗര പരിധിയിലെ മോർഗൻസ് ഗേറ്റിൽ നാലംഗ കുടുംബം മരിച്ച നിലയിൽ കണ്ടെത്തി. നാഗേഷ് ഷെരിഗുപ്പി (32), ഭാര്യ വിജയലക്ഷ്മി (28), മക്കൾ സപ്ന (എട്ട്), സാമന്ത് (നാല്) എന്നിവരാണ് മരിച്ചത്.
ബെംഗ്ളുറു ബീലാഗി സ്വദേശികളായ ദമ്പതികൾ ഇവിടെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. നാഗേഷ് ഡ്രൈവറും വിജയലക്ഷ്മി സെക്യൂരിറ്റി ജീവനക്കാരിയുമായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂന്നുപേർ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു. നാഗേഷ് തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക പൊലീസ് നിഗമനം.
Keywords: Mangalore, Karnataka, News, Top-Headlines, Death, Dead body, Police, Suicide, Family of four found dead.