കുവൈത് സിറ്റി: (www.kasargodvartha.com 24.12.2021) കുവൈതില്‍ ദന്ത ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയെന്ന കേസില്‍ പ്രവാസി അറസ്റ്റില്‍. കുവൈത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്ലിനികില്‍ അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ഒരു ക്ലിനികില്‍ ചികിത്സ നടത്തിവരുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. ടെന്റല്‍ ടെക്‌നീഷ്യനായിരുന്ന പ്രവാസി യുവാവ് ഡോക്ടറാണെന്ന് അവകാശപ്പെട്ട് ചികിത്സ നടത്തുകയായിരുന്നു. സഹായത്തിന് ഇവിടെ ഒരു നഴ്‌സുമുണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ദിവസവും നിരവധിപ്പേര്‍ ഇവിടെയെത്തി ചികിത്സ സ്വീകരിച്ചിരുന്നു. ഡോക്ടറെന്ന നിലയില്‍ താന്‍ പ്രതിഫലവും കൈപ്പറ്റിയിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Arrest, Treatment, Expat who impersonated a dentist for 3 yrs arrested
< !- START disable copy paste -->