പുതുവത്സരാഘോഷം; മംഗ്ളുറു നഗരത്തിലെ ബീചുകളിലേക്ക് രാത്രി ഏഴ് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു
Dec 31, 2021, 16:59 IST
മംഗ്ളുറു: (www.kasargodvartha.com 31.12.2021) ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തണ്ണീർഭാവി, സൂറത് കൽ, പനമ്പൂർ തുടങ്ങി മംഗ്ളുറു നഗരത്തിലെ പ്രധാന ബീചുകളിലേക്കുള്ള പ്രവേശനം ഡിസംബർ 31 ന് രാത്രി ഏഴ് മണിക്ക് ശേഷം നിരോധിച്ചു. ഡെപ്യൂടി കമീഷനർ ഡോ. രാജേന്ദ്ര കെ വിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ബീചിൽ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷവും അനുവദനീയമല്ല. ബീചുകൾക്ക് പുറമെ പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷം പാടില്ലെന്നാണ് ഡിസിയുടെ ഉത്തരവ്.
കൂടാതെ രാത്രി കർഫ്യൂവും നിലവിലുണ്ട്. ജനുവരി ഏഴ് വരെ രാത്രി 10 മുതൽ പുലർചെ അഞ്ച് വരെയാണ് കർഫ്യൂ ഏർപെടുത്തിയിട്ടുള്ളത്.
Keywords: Kerala, News, Mangalore, New year, Curfew, Celebration, Prohibit, Beach, Night, Deputy commissioner, Entry to beaches of Mangalore prohibited after 7 pm. < !- START disable copy paste -->