കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ 6ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
Dec 25, 2021, 19:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2021) കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് ഞാണിക്കടവ് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം അനാദിക്കട നടത്തുന്ന നാസര്‍ - സുഹ്റ ദമ്പതികളുടെ മകന്‍ അഫ്നാസ് (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെ ഞാണിക്കടവ് റിസോർടിന് സമീപത്തെ വെള്ളക്കെട്ടിലാണ് അപകടം നടന്നത്.
പതിനഞ്ചോളം കൂട്ടുകാര്‍കൊപ്പം കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുട്ടിയെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പ്രദേശവാസിയും ഡ്രൈവറുമായി പന്തല്‍ കുട്ടന്‍ എന്നയാളാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ പടന്നക്കാട് ഹെല്‍ത് സെന്‍ററില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സഹോദരങ്ങൾ: അനസ്, അജ്നാസ്, ഫാത്വിമ.

Keywords: Kerala, News, Kanhangad, Death, Boy, Student, Drown, Sea, Top-Headlines, Eleven-year-old drowned to death.
< !- START disable copy paste -->