ഓടോറിക്ഷ ഓടിക്കൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; മരണം സംഭവിച്ചത് 11 വർഷത്തെ സ്ഥിരം യാത്രക്കാരന്റെ കൺമുമ്പിൽ

മംഗ്ളുറു: (www.kasargodvartha.com 04.12.2021) ഓടോറിക്ഷ ഓടിക്കൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കാട്ടിപ്പള്ള എട്ടാം ക്രോസിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ് (42) ആണ് മരിച്ചത്. നേത്രാവതി പാലത്തിന് സമീപം ദേശീയ പാത 66 ലായിരുന്നു സംഭവം.

   
Mangalore, Karnataka, News, Top-Headlines, Auto, Auto Driver, Auto-rickshaw, Death, Obituary, Hospital, Cardiac Attack, Driver of running autorickshaw, died.11 വർഷമായി ഇദ്ദേഹത്തിന്റെ ഓടോറിക്ഷയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന പച്ചക്കറി വ്യാപാരിയായ ഖാലിദിനെ സൂറത്ത്കലിൽ നിന്ന് തൊക്കോട്ട് കല്ലാപ്പിലെ ഗ്ലോബൽ മാർകെറ്റിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവം നടന്നത്. മംഗളദേവി ക്രോസിൽ എത്തിയപ്പോൾ, കാഴ്ച മങ്ങുന്നതായി ഹനീഫ് അറിയിക്കുകയും ഉടൻ തന്നെ ദേശീയപാതയിലെ ബാരികേഡിൽ ഓടോറിക്ഷ ഇടിക്കുകയും ചെയ്തതായി ഖാലിദ് പറഞ്ഞു.

സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓടോറിക്ഷ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു. എന്നാൽ നേത്രാവതി പാലത്തിലെത്തിയപ്പോൾ ഹനീഫ് ഡ്രൈവർ സീറ്റിൽ നിന്ന് താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ഖാലിദ് കൂട്ടിച്ചേർത്തു.

ഓടോറിക്ഷയുടെ പിന്നിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ കണ്ണൂർ മട്ടന്നൂരിലെ ആകാശ് വിജയൻ ഹനീഫിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം.


Keywords: Mangalore, Karnataka, News, Top-Headlines, Auto, Auto Driver, Auto-rickshaw, Death, Obituary, Hospital, Cardiac Attack, Driver of running autorickshaw, died.


< !- START disable copy paste -->

Post a Comment

Previous Post Next Post