1943 സെപ്റ്റംബർ ആറിന് പള്ളിക്കരയിൽ അബ്ദുല്ല ഇബ്രാഹിം ഹാജി - ആഇശ ദമ്പതികളുടെ മകനായാണ് ഇബ്രാഹിം ജനിച്ചത്. യുഎഇ രൂപം കൊള്ളുന്നതിന് മുമ്പ് 1966 ലാണ് അദ്ദേഹം ദുബൈയിലെത്തുന്നത്. സ്പെയര്‍പാര്‍ട്സ് സെയില്‍സ്മാനായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. ബന്ധുവിന്റെ തുണിക്കട ഏറ്റെടുത്തുകൊണ്ട് 1976ല്‍ ജോലി ഒഴിവാക്കി പൂര്‍ണമായും ബിസിനസില്‍ ഇറങ്ങി. പ്രതീക്ഷിക്കാത്ത കുതിച്ചുകയറ്റമായിരുന്നു പിന്നീട്. വളരെ പെട്ടന്ന് ദുബൈയിലെ ഏറ്റവും വലിയ തുണിക്കച്ചവടക്കാരുടെയും ഇറക്കുമതിക്കാരുടെയും കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറി ട്രേഡിങ് കമ്പനിയും എത്തി. തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും സ്ഥാപനങ്ങൾ തുറന്നു.
പിന്നീട് വിദ്യാഭ്യസ രംഗത്തും മറ്റും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ച വെച്ചു. 1999ൽ പേസ് ഗ്രൂപിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ് വളർന്നു. 25 രാജ്യങ്ങളിലെ 20000 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപിന് സ്ഥാപനങ്ങളുള്ളത്. മംഗ്ളൂറിൽ മാത്രം അഞ്ച് സ്ഥാപനങ്ങളുണ്ട്.
പ്രവാസി രത്ന, സി എച് അവാർഡ്, ഗർഷോം ഇന്റർനാഷനൽ അവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 25,000 ഓളം ജീവനക്കാർ ജോലി ചെയ്തുവരുന്നുണ്ട്.
Keywords: News, Kerala, Obituary, Top-Headlines, Kozhikode, Died, Education, Religion, UAE, Hospital, Dubai, Karnataka, Dr. P A Ibrahim Haji, Dr. P A Ibrahim Haji passed away.
< !- START disable copy paste -->