ഭൂരിഭാഗം ജീവനക്കാർക്കും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. 28 നഴ്സുമാരെയാണ് മെഡികല്‍ കോളജില്‍നിന്ന് സ്ഥലം മാറ്റിയത്. 11 പേരെ ഇടുക്കി മെഡികല്‍ കോളജിലേക്കും 17 പേരെ കൊല്ലം മെഡികല്‍ കോളജിലേക്കുമാണ് മാറ്റിയത്. രണ്ട് റേഡിയോ ഗ്രാഫര്‍മാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. ആറ് ഡോക്ടര്‍മാരേയും വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. വർകിങ് അറേൻജ്മെന്റ് എന്നാണ് സ്ഥലം മാറ്റത്തിന് അധികൃതർ നൽകുന്ന ന്യായീകരണം.
ആരോഗ്യ മേഖലയിൽ കനത്ത പ്രതിസന്ധി നേരിടുന്ന കാസർകോട്ടുകാർ, ഗവ. കോളജിന്റെ പൂർണതോതിലുള്ള പ്രവർത്തനത്തിന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ അധികൃതർ തുടരുന്ന അവഗണനയിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് അടക്കം മെഡികൽ കോളജിന്റെ പ്രവർത്തനം ഗുണകരമാവുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. കാസർകോട്ട് മെഡികൽ കോളജ് തുടങ്ങാനുള്ള തീരുമാനത്തിന് വർഷം 10 ആയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവർത്തനം എന്ന് തുടങ്ങുമെന്ന് പറയാനാവില്ല.
Keywords: Kasaragod, Kerala, News, Top-Headlines, Doctors, Medical College, Nurse, Health, Health-Department, Health-minister, Doctors and nurses transferred from Kasaragod medical college.