city-gold-ad-for-blogger

കാസർകോട്ടെ റോഡുകളിൽ ഇനി പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും പരിപാലന കാലാവധിയടക്കമുള്ള വിവരങ്ങളും അറിയാം; ജില്ലാ തല ഉദ്‌ഘാടനം നിർവഹിച്ചു

കാസർകോട്: (www.kasargodvartha.com 27.12.2021) ജില്ലയിലെ റോഡുകളിൽ ഇനി കോൺട്രാക്ടറുടെ പേര്, ഫോൺനമ്പ‍ർ, അസി. എൻജിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ, പരിപാലന ചുമതലയുള്ള കാലയളവ് എന്നീ കാര്യങ്ങൾ അറിയാം. പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും പ്രവൃത്തിയുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഡിഫക്റ്റീവ് ലയബിലിറ്റി പീരിയഡ് (ഡിഎൽപി) ബോ‍ർ‍ഡുകൾ പ്രദർശിപ്പിക്കാൻ പി ഡബ്ല്യു ഡി വകുപ്പ് തീരുമാനിച്ചത്.

കാസർകോട്ടെ റോഡുകളിൽ ഇനി പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും പരിപാലന കാലാവധിയടക്കമുള്ള വിവരങ്ങളും അറിയാം; ജില്ലാ തല ഉദ്‌ഘാടനം നിർവഹിച്ചു

ഡിഎൽപി ബോർഡ് സ്ഥാപന ജില്ലാതല ഉദ്ഘാടനം ഉദുമ-തെക്കില്‍ റോഡില്‍ (ചട്ടഞ്ചാല്‍-കളനാട്) സ്ഥാപിച്ച് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു. ഈ റോഡ് 2021 ലാണ് പൂര്‍ത്തീകരിച്ചത്. ഇതിന്റെ ബാധ്യത കാലാവധി മൂന്ന് വര്‍ഷമാണ്. 2024 വരെ ഈ റോഡ് ഏറ്റെടുത്ത കരാറുകാരന്‍ പരിപാലിക്കണം. ഇതിന് ശേഷം മാത്രമേ അദ്ദേഹം കെട്ടിവെച്ച സെക്യൂരിറ്റി തുക തിരിച്ച് നല്‍കുകയുള്ളൂ. ഡിഎൽപി കാലാവധി മെകാഡം ടാറിങ്ങ് മൂന്ന് വര്‍ഷവും സാധാരണ ടാറിങ്ങ് ഒരു വര്‍ഷവും കെട്ടിട വിഭാഗത്തിന് അഞ്ച് വര്‍ഷവുമാണ് നിജപ്പെടുത്തിയിട്ടുള്ളത്.

പരിപാടിയിൽ ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശാനവാസ് പാദൂര്‍, ചെമനാട് പഞ്ചായത്ത് മെമ്പര്‍മാരായ ടി പി നിസാര്‍, ഇ മനോജ് കുമാര്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, എക്‌സിക്യൂടീവ് എൻജിനീയര്‍ കെ പി വിനോദ്, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എൻജിനീയര്‍ രാജീവ് തുടങ്ങിയര്‍ പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, Road, Road Tarring, Road-damage, Flex board, District level inauguration of DLP Board Institution held.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia