city-gold-ad-for-blogger

ജീവനക്കാരൻ 2.88 കോടി രൂപയുടെ ഡയമൻഡ് കടത്തിയെന്ന സംഭവം; സ്വന്തം നിലയ്ക്ക് ലുകൗട് നോടീസ് ഇറക്കി ജ്വലറി അധികൃതർ; കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും വാഗ്ദാനം

കാസർകോട്: (www.kasargodvartha.com 01.12.2021) സെയിൽസ് മാനജർ ജ്വലറിയിൽ നിന്നും 2.88 കോടി രൂപയുടെ ഡയമൻഡ് കടത്തിയെന്ന സംഭവത്തിൽ സ്വന്തം നിലയ്ക്ക് ലുകൗട് നോടീസ് ഇറക്കി കാസർകോട് സുൽത്വാൻ ഗോൾഡ് ജ്വലറി അധികൃതർ. ഇയാളുടെ ഫോടോ സഹിതമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലുകൗട് നോടീസ് പുറത്തിറക്കിയിരിക്കുന്നത്.
                                             
ജീവനക്കാരൻ 2.88 കോടി രൂപയുടെ ഡയമൻഡ് കടത്തിയെന്ന സംഭവം; സ്വന്തം നിലയ്ക്ക് ലുകൗട് നോടീസ് ഇറക്കി ജ്വലറി അധികൃതർ; കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും വാഗ്ദാനം

സംഭവത്തിൽ പൊലീസിൽ ജ്വലറിയുടെ പവർ ഓഫ് അറ്റോണി പരാതി നൽകിയിട്ടുണ്ടെങ്കിലും, കേസെടുക്കുന്നതിന് മുമ്പാണ് ജീവനക്കാരനെ കണ്ടെത്താൻ സഹായിക്കണമെന്നും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും ജ്വലറി അധികൃതർ അറിയിച്ചിരിക്കുന്നത്. പരാതിയിൽ കൂടുതൽ വ്യക്തത വേണമെന്ന് പൊലീസ് ജ്വലറി അധികൃതരോട് ആവശ്യപ്പെട്ടതിനാൽ ബുധനാഴ്ച മാത്രമേ കേസെടുക്കുകയുള്ളുവെന്നാണ് പൊലീസിൻ്റെ പ്രതികരണം.

കോവിഡ് കാരണം ജ്വലറിയിൽ ഒന്നര വർഷത്തിലധികമായി സ്റ്റോകെടുപ്പ് നടത്തിയിരുന്നില്ലെന്നും ഇത് മുതലാക്കി അതിസമർഥമായാണ് ജ്വലറിയുടെ പ്രധാന പദവിയിലിരിക്കുന്ന ജീവനക്കാരൻ തട്ടിപ്പ് നടത്തി മുങ്ങിയതെന്നുമാണ് ജ്വലറി അധികൃതർ നൽകുന്ന വിവരം. ആറ് ദിവസം മുമ്പ് ജ്വലറിയിൽ സ്റ്റോകെടുപ്പ് തുടങ്ങിയപ്പോൾ തന്നെ ഇയാൾ മുങ്ങിയതായും ഇതോടെയാണ് തട്ടിപ്പ് കൂടുതൽ വ്യക്തമായതെന്നുമാണ് പറയുന്നത്.

മംഗ്ളൂറിലെ ജ്വലറിയുടെ ഫ്‌ലാറ്റിൽ കുടുംബസമേതമാണ് സെയിൽസ് മാനജർ താമസിച്ചു വന്നിരുന്നത്. മകനെ കാണാതായതുമായി ബന്ധപ്പെട്ട് സെയിൽസ് മാനജരുടെ പിതാവ് മംഗ്ളുറു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ALSO READ: 






Keywords: N ews, Kerala, Kasaragod, Top-Headlines, Theft, Complaint, Jewellery, Robbery, Case, Social-Media, COVID-19, Case, Police, Investigation, Mangalore, Diamond theft complaint; jewellery officials issued lookout notice.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia