കേസിലെ ഒന്നാം പ്രതിയായ സുൽത്വാൻ ജ്വലെറി അസിസ്റ്റന്റ് സെയിൽസ് മാനജർ ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫാറൂഖിന്റെ സഹോദരനാണ് ഇമ്രാന്‍ ശാഫി. അതേസമയം മുഹമ്മദ് ഫാറൂഖിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടിയാൽ കൂടുതൽ ആഭരണങ്ങൾ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്. 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടെന്നാണ് ജ്വലെറി അധികൃതർ പരാതി നൽകിയിരിക്കുന്നത്.
ഇമ്രാൻ ശാഫിയുമായി നാല് ധനകാര്യ സ്ഥാപനങ്ങളിലാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. വജ്രാഭരണങ്ങൾ മംഗ്‌ളൂറിലെ ഏതാനും ബാങ്കുകളില്‍ പണയം വെച്ച് 55 ലക്ഷത്തോളം രൂപ വായ്പ എടുത്തതായി ഇമ്രാൻ ശാഫി സമ്മതിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. മുഹമ്മദ് ഫാറൂഖിനെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമായി തുടരുകയാണ്.
Keywords: News, Kerala, Kasaragod, Theft, Top-Headlines, Case, Jweller-robbery, Investigation, Mangalore, Case, Arrest, Police, Police-station, Complaint, DYSP, Diamond theft case; One and a half crore worth of jewellery recovered.
< !- START disable copy paste -->