Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു

Deshabhimani employee died in bus-car collision #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com 17.12.2021) ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ ടി ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റ് സര്‍കുലേഷന്‍ ജീവനക്കാരനാണ്.

   
Kannur, News, Kerala, Top-Headlines, Death, Accident, Hospital, Car, Bus, Deshabhimani employee, Deshabhimani employee died in bus-car collision



വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോഴായിരുന്നു വേളാപുരത്ത് വച്ച് അപകടം നടന്നത്. കാറിനുള്ളില്‍ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പരേതനായ കെ എം രാഘവന്‍ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്. മാങ്ങാട്ട് എല്‍ പി സ്‌കൂള്‍ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കള്‍: അനഘ (തലശേരി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി), ദേവദര്‍ശ് (മാങ്ങാട് എല്‍പി സ്‌കൂള്‍). സഹോദരങ്ങള്‍: ശോഭന (കയരളം), രാജന്‍ (കൊളച്ചേരി), ലളിതകുമാരി (നാറാത്ത്).

Keywords: Kannur, News, Kerala, Top-Headlines, Death, Accident, Hospital, Car, Bus, Deshabhimani employee, Deshabhimani employee died in bus-car collision

< !- START disable copy paste -->

Post a Comment