Join Whatsapp Group. Join now!
Aster MIMS 10/10/2023

പി എ ഉസ്താദ് സ്മാരക ദാറുൽ ഖൈറ് സമർപണവും ബദവി സനദ് ദാന പ്രഖ്യാപന സമ്മേളനവും വെള്ളിയാഴ്ച മിയാപദവ് പറന്തരകുദിയിൽ

Dedication of Shaikhuna PA Ustad Memorial Darul Khair and announcement of Badawi Sanad Dana conference on Friday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർ
കാസർകോട്: (www.kasargodvartha.com 30.12.2021) അസാസുദ്ദീൻ ഇസ്ലാമിക് എഡ്യൂകേഷൻ സെന്ററും എസ് വൈ എസ് മീഞ്ച സർകിളും സംയുക്തമായി നിർമിച്ച പി എ ഉസ്താദ് സ്മാരക ദാറുൽ ഖൈറ് സമർപണവും ബദവി സനദ് ദാന പ്രഖ്യാപന സമ്മേളനവും വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മിയാപദവ് പറന്തരകുദിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
                     
Dedication of  PA Ustad Memorial Darul Khair and announcement of Badawi Sanad Dana conference on Friday, Kerala, Kasaragod, Top-Headlines, News, Press meet, Conference.

മള്ഹറതുൽ ബദ്‌രിയ്യയ്ക്കും പ്രാർഥനയ്ക്കും സയ്യിദ് ജലാലുദ്ദീന്‍ അൽ ബുഖാരി.തങ്ങൾ നേതൃത്വം നൽകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ദാറുൽ ഖൈറ് സമർപണം നിർവഹിക്കും. മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

 

വാർത്താസമ്മേളനത്തിൽ ഹാരിസ് ഹനീഫി ബാളിയൂർ, ഫരീദ് ബാഖവി ആദൂർ, മുശ്താഖ്‌ ഹാജി ഹൊസഹിത്തിലു, മുക്രി ബശീർ ഹാജി, അമ്മബ്ബ കുളബയൽ, സിദ്ദീഖ് മിയാപദവ് എന്നിവർ സംബന്ധിച്ചു.

Keywords: Dedication of  PA Ustad Memorial Darul Khair and announcement of Badawi Sanad Dana conference on Friday, Kerala, Kasaragod, Top-Headlines, News, Press meet, Conference.


< !- START disable copy paste -->

Post a Comment