Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വർണത്തിന് പിന്നാലെ ഐഫോണിലും കണ്ണുവെച്ച് മംഗ്ളുറു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ; വിദേശത്ത് നിന്നെത്തുന്നവർക്ക് പണി കിട്ടും; '50,000 രൂപയിൽ കൂടുതൽ വിലയുള്ളവ പരിശോധിക്കാൻ നിർദേശം'

Customs officials began to check on iPhones in Mangalore airport#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 16.12.2021) സ്വർണത്തിന് പിന്നാലെ ഐഫോണിലും കണ്ണുവെച്ച് മംഗ്ളുറു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ. വിദേശത്തുനിന്നും യാത്രക്കാർ രാജ്യത്തേക്ക് കൊണ്ടുവരുന്ന ഐഫോണുകളുടെ പരിശോധന ഇതിനോടകം ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയിൽ കൂടുതൽ വിലയുള്ള മൊബൈൽ ഫോണുകൾ പരിശോധിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടെന്ന് 'ഡൈജി വേൾഡ്' റിപോർട് ചെയ്യുന്നു.
 
Customs officials began to check on iPhones in Mangalore airport

ഉയർന്ന വിലയുള്ള ഐഫോണുകൾ കണ്ടെത്തുന്നതിനായി കർശന പരിശോധന നടത്തുന്നത് പലർക്കും തലവേദനയായി മാറിയിട്ടുണ്ടെന്നാണ് വിവരം. മംഗ്ളൂറിൽ നിന്ന് വാങ്ങിയ ഐഫോണുമായി വിദേശത്ത് പോയ യുവാവ് തിരിച്ചുവന്നപ്പോൾ അതേ ഫോണിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കിയത് യാത്രക്കാരനും ഉദ്യോഗസ്ഥരും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് തർക്കത്തിനും ഇടയാക്കിയിരുന്നു.

നിലവിൽ വിദേശത്തുനിന്ന് വരുന്ന പുരുഷന്മാർക്ക് 20 ഗ്രാം സ്വർണവും സ്ത്രീകൾക്ക് 40 ഗ്രാം സ്വർണവും കൊണ്ടുവരാം. കൂടുതൽ മൂല്യമുള്ള വസ്തുക്കൾ കൊണ്ടുവന്നാൽ അവയ്ക്ക് കസ്റ്റംസ് തീരുവ അടയ്ക്കേണ്ടി വരും. അല്ലെങ്കിൽ നിയമനടപടി നേരിടുകയും ചെയ്യും. അതുപോലെ വില കൂടിയ ഐഫോണുകൾ കൊണ്ടുവരുന്നവർ 35 ശതമാനം കസ്റ്റംസ് ഡ്യൂടി അടച്ചാൽ ഫോൺ വിട്ടുനൽകുമെന്നും അല്ലാത്തപക്ഷം നിശ്ചിത ദിവസത്തേക്ക് ഫോൺ ഉദ്യോഗസ്ഥരുടെ കൈവശം എൽപിച്ച് തിരികെ പോവുമ്പോൾ കൈപ്പറ്റാമെന്നും അധികൃതർ പറയുന്നു.

Keywords: Karnataka, News, Mangalore, Mobile Phone, Airport, Gold, Customs officials began to check on iPhones in Mangalore airport.
< !- START disable copy paste -->

Post a Comment