Join Whatsapp Group. Join now!
Aster MIMS 10/10/2023

ആവേശത്തിരയിൽ സിപിഎം കാസർകോട് ജില്ലാ കമിറ്റിയുടെ ബഹുനില ഓഫീസ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു; സാന്നിധ്യമായി നേതാക്കളുടെ നീണ്ട നിര

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾCPM multi storied office building inaugurated
കാസർകോട്: (www.kasargodvartha.com 26.12.2021) ആവേശത്തിരയിലാഴ്ത്തി സിപിഎം കാസർകോട് ജില്ലാ കമിറ്റിയുടെ ബഹുനില ഓഫീസ് സമുച്ചയം 'എ കെ ജി മന്ദിരം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിരവധി നേതാക്കളുടെയും അണികളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

  
Kasaragod, Kerala, News, Top-Headlines, CPM, Pinarayi-Vijayan, Inauguration, Committee, UDF, Secretary, Kodiyeri Balakrishnan, Leader, CPM multi storied office building inaugurated.



ഇടതുപക്ഷം രാജ്യത്ത് തന്നെ വലിയൊരു ആശാകേന്ദ്രമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷമാണ് രാജ്യത്ത് കാര്യങ്ങൾ ശരിയായി അവതരിപ്പിക്കുന്നതെന്നും അതുകൊണ്ട് ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് തുടങ്ങി വെച്ച ആഗോളവത്കരണ നയം മോദിയുടെ നേതൃത്വത്തിലുള്ള സർകാർ വീറോടെ നടപ്പാക്കുകയാണ്. ഇതിന്റെ കെടുതികൾ രാജ്യം അനുഭവിക്കുന്നു. ആഗോളീകരണത്തെ ചെറുക്കുന്ന ബദൽ മാർഗമാണ് കേരളത്തിലെതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

കേരളത്തിൽ ലഹളകൾ നടക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നുവെന്നും സിൽവർ ലൈനിനെ എതിർക്കുന്നത് പുറമെ നിന്നുള്ളവരെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

സിപിഎം കേന്ദ്ര കമിറ്റി അംഗങ്ങളായ എ വിജയരാഘവൻ ചരിത്ര ശിൽപവും ഇ പി ജയരാജൻ സാമൂഹിക ചിത്ര ശിൽപവും കെ കെ ശൈലജ എംഎൽഎ ഫോടോ അനാഛാദനവും നിർവഹിച്ചു. കേന്ദ്ര കമിറ്റി അംഗങ്ങളായ പി കരുണാകരൻ സി കൃഷ്ണൻ നായർ സ്മാരക ഹോളും ഗ്രന്ഥാലയം പി കെ ശ്രീമതിയും മന്ത്രി എം വി ഗോവിന്ദൻ മീഡിയ മുറിയും ഉദ്ഘാടനം ചെയ്തു. പി ജയരാജൻ, എം വി ബാലകൃഷ്ണൻ മാസ്റ്റർ അടക്കമുള്ള നേതാക്കളുടെ നീണ്ട നിരതന്നെ പരിപാടിയിൽ പങ്കെടുക്കുന്നു.


Keywords: Kasaragod, Kerala, News, Top-Headlines, CPM, Pinarayi-Vijayan, Inauguration, Committee, UDF, Secretary, Kodiyeri Balakrishnan, Leader, CPM multi storied office building inaugurated.


< !- START disable copy paste -->

Post a Comment