Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം എളേരി ഏരിയാ സമ്മേളനം സമാപിച്ചു; അമിത ആത്മ വിശ്വാസം വെസ്റ്റ്‌ എളേരിയിൽ ഭരണം നഷ്ടമാകാൻ കാരണമായതായി സ്വയം വിലയിരുത്തൽ

CPM Eleri Area Conference concluded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.12.2021) കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ വെസ്റ്റ്‌ എളേരി പഞ്ചായത്തിൽ സിപിഎമിന് ഭരണം നഷ്ടമാവാൻ സ്ഥാനാർഥി നിർണയത്തിലെ അപാകതയും നേതാക്കളുടെ അമിത ആത്മവിശ്വാസവും കാരണമായെന്ന് എളേരി ഏരിയ സമ്മേളനത്തിൽ വിലയിരുത്തൽ. തുടർഭരണം ഉറപ്പ് എന്ന കണ്ടെത്തലിൽ വേണ്ടത്ര പ്രവർത്തനങ്ങൾ ഏരിയ സെക്രടറി ഉൾപെടെയുള്ള നേതാക്കൾ നടത്തിയില്ലെന്നും വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങളെ കയ്യിലെടുക്കാനുള്ള വാഗ്ദാനങ്ങൾ നൽകാൻ നേതാക്കൾ തയ്യാറായതുമില്ലെന്നും വിമർശനമുണ്ട്.
 
CPM Eleri Area Conference concluded

ഏരിയ സെക്രടറി ഉൾപെടെയുള്ള ജില്ലാ കമിറ്റി അംഗങ്ങൾക്ക് സമ്മേളനത്തിൽ വിമർശനം ഉയർന്നതായാണ് വിവരം. ബളാൽ പഞ്ചായത്തിൽ പാർടിക്ക് വേണ്ടത്ര വേരുറപ്പിക്കാൻ ആവാത്തതും സമ്മേളനത്തിൽ ചർചയായി. പാർടി ബളാൽ പഞ്ചായത്തിൽ നേരിടുന്ന തിരിച്ചടികൾ കണ്ടെത്തി അവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിൽ നേതൃത്വം പൂർണ പരാജയമായിരുന്നുവെന്നും വിമർശനം ഉയർന്നതായാണ് വിവരം. പുതിയ ബളാൽ ലോകൽ സെക്രടറിയുടെ പ്രവർത്തനങ്ങൾ പാർടിക്ക് എത്രമാത്രം ശക്തി പകരുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

പൊതുജനസമ്മതനായ സി ജെ സജിത് ഏരിയാ സെക്രടറി ആയതും തിരഞ്ഞെടുപ്പിൽ കൂടി ആയിരുന്നുവെന്ന വിവരവും പുറത്ത് വരുന്നു. 17 അംഗ ഏരിയ കമിറ്റി അംഗങ്ങളിൽ ചിലർ സാജിതിന് അനുകൂലമായിരുന്നില്ലെന്നാണ് വിവരം.

കയ്യൂർ ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവത്തൂർ, ചീമേനി, കടുമേനി, നല്ലോം പുഴ, ഓടക്കൊല്ലി, ചിറ്റാരിക്കൽ, ഭീമനടി റോഡ് ഉടൻ നിർമാണം പൂർത്തിയാക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Vellarikundu, Balal, Political party, Politics, CPM, Top-Headlines, CPM Eleri Area Conference concluded.
< !- START disable copy paste -->

Post a Comment