ദുബൈ: (www.kasargodvartha.com 29.12.2021) യു എ ഇയെ ആശങ്കയിലാഴ്ത്തി കോവിഡ് കേസുകൾ കുത്തനെ ഉയര്‍ന്നു. 2234 പുതിയ കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേസുകൾ 2000 കടക്കുന്നത്. ഡിസംബർ ആറിന് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 48 ആയി കുറഞ്ഞിരുന്നു. അതിന്റെ ഏകദേശം 47 മടങ്ങാണ് പുതിയതായി കേസുകൾ വർധിച്ചത്.
775 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ മരണമൊന്നും റിപോർട് ചെയ്തിട്ടില്ല. 7,57,145 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,43,340 പേർ രോഗമുക്തരായി.
അബുദബിയിലേക്ക് പ്രവേശിക്കുന്നതിന് അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. വാക്സിനേഷൻ എടുത്തവർ അൽ-ഹോസ്ൻ ആപുകളിൽ ഗ്രീൻ പാസ് ഹാജരാക്കണം. വാക്‌സിൻ എടുക്കാത്തവർ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആർ പരിശോധന റിപോർട് കാണിക്കണം. പോസിറ്റീവ് കേസുകൾ വേഗത്തിൽ കണ്ടെത്തുന്നതിന് അതിർത്തിയിൽ നടത്തുന്ന ഇ ഡി ഇ സ്കാനുകൾക്ക് പുറമേയാണ് ഈ പ്രവേശന നിയന്ത്രണങ്ങൾ.
പുതുവത്സരാഘോഷങ്ങൾക്ക് കർശനമായ നിർദേശങ്ങളാണ് ദുബൈ ഗവണ്മെന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. വീടിനകത്തും പുറത്തും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. ഒത്തുചേരലുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതാണ്. മാസ്‌ക് ധരിക്കാത്തവർക്ക് 3,000 ദിർഹം പിഴ ചുമത്തും.
കോവിഡ് കേസ് വര്‍ധനയെ തുടര്‍ന്ന് യു എ ഇയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കും. ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനാകും. തീരുമാനം സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും ബാധകമാണ്.
എല്ലാ വിദ്യാർഥികളും സ്കൂളുകളിലേക്ക് മടങ്ങുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപോർട് ഹാജരാക്കണമെന്നത് ഉൾപെടെയുള്ള പുതിയ നിയമങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ സ്‌കൂളുകളും അടുത്ത വർഷം ആദ്യ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഓൺലൈൻ പഠനത്തിലേക്ക് മാറുമെന്നാണ് വിവരം. രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പുതുവര്‍ഷം മുതല്‍ 100 ശതമാനം ക്യാംപസ് പഠനത്തിലേയ്ക്ക് മടങ്ങേണ്ടതായിരുന്നു. അതിനിടെയാണ് കോവിഡ് കേസുകൾ കൂടിയത്.
Keywords: Gulf, News, UAE, Dubai, COVID-19, Corona, Top-Headlines, Class, Students, COVID cases risen in UAE.
< !- START disable copy paste -->