കാസർകോട്: (www.kasargodvartha.com 13.12.2021) ടെലെഗ്രാം വഴി പരിചയപ്പെട്ട 16 കാരിയുടെ ഫോടോ കൈക്കലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ.
മൈസുറു എ ടി എം ഇ കോളജിലെ അവസാനവർഷ എൻജിനീയറിങ് വിദ്യാർഥിയും കർണാടക മാണ്ഡ്യ ജില്ലക്കാരനുമായ ബി ആർ രാകേഷ് (21) ആണ് അറസ്റ്റിലായത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പരാതിക്കാരി.
മൂന്ന് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പരാതി. കാസർകോട് വനിതാ ഇൻസ്‌പെക്ടർ സി ഭാനുമതി മൈസൂറിൽ നിന്നാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ ചുമത്തി.
Keywords : Kerala, Kasaragod, News, Top-Headlines, Social-Media, Blackmail, Cash, Student, Arrest, Complaint, Police, Telegram, Complaint that demanded Rs 10 lakh not to spread photo on social media; Engineering student arrested.
< !- START disable copy paste -->