Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുകാർ പുറത്തുപോയ സമയത്ത് വീട്ടില്‍ മോഷണം നടന്നതായി പരാതി; പണം കവർന്നു

Complaint of theft #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.12.2021) വീട്ടുകാർ പുറത്തുപോയ സമയത്ത് വീട്ടില്‍ മോഷണം നടന്നതായി പരാതി. 70,500 രൂപ കവർന്നതായി വീടുടമസ്ഥ കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ലൈറ്റ് ഹൗസ് റോഡിൽ സിറാജ് നഗറിലെ ലതയുടെ വീട്ടിലാണ് മോഷണം നടന്നത്.

Complaint of theft, Kerala, News, Kasaragod, Top-Headlines, Complaint, Theft, Police-station,Robbery-case.

വീട് പൂട്ടി വീട്ടുകാർ ബന്ധുവീട്ടിൽ പോയിരുന്നു. പിറ്റേദിവസം തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടതെന്നും പൊതിയിൽ സൂക്ഷിച്ചിരുന്ന 60,000 രൂപയും മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന 10,500 രൂപയുമാണ് മോഷണം പോയതെന്നും പരാതിയിൽ വ്യക്തമാക്കി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Complaint of theft, Kerala, News, Kasaragod, Top-Headlines, Complaint, Theft, Police-station,Robbery-case.< !- START disable copy paste -->

Post a Comment