Join Whatsapp Group. Join now!
Aster MIMS 10/10/2023

പാർക് കാണാനെന്ന് പറഞ്ഞ് ഒപ്പം കൂട്ടി കോളജ് വിദ്യാർഥിനിയെ മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയതായി പരാതി; 'നിർബന്ധിപ്പിച്ച് മദ്യം നൽകി; കടന്നുപിടിക്കാനും ശ്രമം'; 5 അംഗ സംഘത്തിനെതിരെ കേസ്

Complaint of kidnap; police case registered, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 16.12.2021) പാർക് കാണാനെന്ന് പറഞ്ഞ് കോളജ് വിദ്യാർഥിനിയെ മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തിൽ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദീപ് സുന്ദരൻ (26), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖിലേഷ് ചന്ദ്രശേഖരൻ (26), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ധ്യാ കൃഷ്ണൻ (20), കണ്ണൂരിലെ ജോൺസൻ (20), കോഴിക്കോട്ടെ അഞ്ജിത (24) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
                     
News, Kerala, Kasaragod, Kumbala, Complaint, Kidnap, Kidnap case, Top-Headlines, Student, Girl, Police, Police-station, Investigation, Mangalore, Sullia, Complaint of kidnap; police case registered.

സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെയാണ്: നവംബർ 28ന് ഉച്ചയ്ക്ക് മംഗ്ളൂറിലെ ഹോസ്റ്റലിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർഥിനിയെ, സന്ധ്യ സൗഹൃദം നടിച്ച് സംസാരിക്കുകയും, തന്റെ കാമുകൻ കാറുമായി വരുന്നുണ്ടെന്നും തനിക്കൊപ്പം കൂട്ടുവരണമെന്നും ആവശ്യപ്പെട്ട് കുമ്പളയിൽ ഇറക്കി. എന്നാൽ കാറിനടുത്തെത്തിയപ്പോൾ കാമുകനായ സന്ദീപിനെ കൂടാതെ മറ്റൊരു യുവാവും ഉണ്ടായിരുന്നു. വിദ്യാർഥിനിയെ കാറിൽ സന്ധ്യ നിർബന്ധിച്ചുകയറ്റി.

ഹോസ്റ്റെലിൽ പിന്നീട് പോകാമെന്നും മാനസ പാർകിൽ പോയിവരാമെന്നും പറഞ്ഞു സന്ധ്യ ഒപ്പം കൂട്ടി. മറ്റൊരു പെൺകുട്ടിയെ കൂടി വിളിക്കാമെന്ന് വിദ്യാർഥിനി പറഞ്ഞെങ്കിലും സമ്മതിച്ചില്ല. പിന്നീട് വഴിയിൽ ജോൺസൺ എന്നയാളെയും കൂടി കയറ്റി. നേരെ പോയത് സുള്ള്യയിലേക്കായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചു. പിന്നീട് വിദ്യാർഥിനിക്ക് നാരങ്ങാവെള്ളം നൽകി. അതോടെ മയങ്ങിപ്പോയി. പിന്നീട് ഉണർന്നപ്പോൾ മടിക്കേരിയിൽ എത്തിയിരുന്നു. വിദ്യാർഥിനി തിരിച്ചുപോകാമെന്ന് പറഞ്ഞെങ്കിലും ഇനി മംഗ്ളൂറിൽ എത്താൻ രാത്രിയാകുമെന്ന് പറഞ്ഞ് വിലക്കി. രാത്രിയോടെ മൈസുറു പാതയിൽ നിന്ന് ഏറെ ആകലെയല്ലാത്ത ആൾ താമസം ഇല്ലാത്ത വീട്ടിലെത്തിച്ച് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. അതിനിടെ ക്ഷീണം തോന്നിയപ്പോൾ അഖിലേഷ് കടന്ന് പിടിക്കാൻ ശ്രമിച്ചു. അത് തട്ടിമാറ്റി മറ്റൊരു റൂമിൽ കയറി വിദ്യാർഥിനി വാതിലടച്ചു.

ഈ സമയം തന്നെ വിദ്യാർഥിനി ഹോസ്റ്റെലിൽ എത്തിയില്ലെന്ന വിവരം വീട്ടുകാരും അറിഞ്ഞു. അവരും വിദ്യാർഥിനിയെ അന്വേഷിച്ച് പുറപ്പെട്ടു. ഇതിനിടെ വിദ്യാർഥിനിയുടെ ഫോണിൽ വിളിച്ചപ്പോൾ മറ്റൊരു പെൺകുട്ടി എടുത്ത് അവൾ ഉറങ്ങുകയാണെന്ന് പറഞ്ഞത് സംശയം ഉളവാക്കി. അതേസമയം തന്നെ അഞ്ജിമ വീട്ടുകാരെ വിളിച്ച് പെൺകുട്ടി തൻ്റെ താമസസ്ഥലത്തുണ്ടെന്ന് പറഞ്ഞു. പക്ഷെ രണ്ടുപേരും രണ്ട് ലൊകേഷനിൽ ആണെന്ന് വ്യക്തമായി. ഇതോടെ വിവരം ലഭിച്ച പൊലീസും അന്വേഷണം ഊർജിതമാക്കി. പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞപ്പോൾ സംഘം വിദ്യാർഥിനിയെ പുലർചെ അഞ്ജിമയുടെ താമസ സ്ഥലത്ത് കൊണ്ടാക്കി രക്ഷപ്പെട്ടു.'

366, 354, 354 (ഒന്ന്) (ഐ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ചതിനും കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമാണ് അഞ്ജിമയ്‌ക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ വനിതാ എസ് ഐ അജിതയാണ് അന്വേഷണം നടത്തുന്നത്. പെൺകുട്ടികളെ വലയിൽ വീഴ്ത്തി ബ്ലാക് മെയിൽ ചെയ്യുന്ന സംഘമാണോയെന്നും അന്വേഷിക്കുന്നുണ്ട്.


Keywords: News, Kerala, Kasaragod, Kumbala, Complaint, Kidnap, Kidnap case, Top-Headlines, Student, Girl, Police, Police-station, Investigation, Mangalore, Sullia, Complaint of kidnap; police case registered.
< !- START disable copy paste -->

Post a Comment