Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് നിന്നുള്ള മടക്കയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പയ്യന്നൂരിൽ അപകടത്തില്‍പെട്ടു; കൂട്ടിയിടിച്ചത് മൂന്ന് വാഹനങ്ങള്‍

CM's escort vehicle crashes in Payyanur on CM's return from Kasargod; Three vehicles collided#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂർ: (www.kasargodvartha.com 26.12.2021) കാസർകോട്ടെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പയ്യന്നൂരിൽ അപകടത്തില്‍പെട്ടു. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
 
CM's escort vehicle crashes in Payyanur on CM's return from Kasargod; Three vehicles collided

മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയതിന് ശേഷമായിരുന്നു അപകടം സംഭവിച്ചത്. സിപിഎം കാസര്‍കോട് ജില്ലാ കമിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

മുഖ്യമന്ത്രിയുടെ വാഹനത്തിനു തൊട്ടു പിന്നിൽ പാർടി സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനം കടന്നു പോയിരുന്നു. ഇതിനു പിന്നാലെ വന്ന മുഖ്യമന്ത്രിയുടെ സുരക്ഷ ആംബുലൻസും, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ വാഹനവും ഒരു പൊലീസ് വാഹനവും ആണ് കൂട്ടിയിടിച്ചത്.

തൊട്ടടുത്തുള്ള സിനിമാ തീയറ്ററിൽ നിന്ന് സ്വകാര്യ വാഹനം റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെട്ടില്ലെങ്കിലും സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ അകമ്പടി  വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. പി ടി തോമസ് എം എല്‍ എ യ്ക്ക് അന്തിമോപചാരം അർപ്പിച്ച് തൃക്കാക്കരയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചു പോകുമ്പോള്‍ വ്യാഴാഴ്ച വൈകീട്ട് അകമ്പടി വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

കാറില്‍ നെടുമ്പാശ്ശേരിയിലേക്ക് പോകുന്നതിനിടെ കളമശ്ശേരി പ്രീമിയര്‍ കവലയ്ക്ക് സമീപം ആയിരുന്നു അന്ന് അപകടം നടന്നത്. ഒരു ബൈകിനെ രക്ഷിക്കാന്‍ ബ്രേകിട്ടപ്പോഴാണ് പൊലീസ് ജീപ് റോഡില്‍ മറിഞ്ഞത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാർക്കാണ് അന്ന് പരിക്കേറ്റത്.

മുഖ്യമന്ത്രിയുടെ സുരക്ഷ അടുത്തിടെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Payyannur, Minister, Pinarayi-Vijayan, Car, Accident, Top-Headlines, Police, CM's escort vehicle crashes in Payyanur on CM's return from Kasargod; Three vehicles collided.
< !- START disable copy paste -->

Post a Comment