മംഗ്ളുറു: (www.kasargodvartha.com 05.12.2021) യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കാൻ വന്ന കാറിൽ നാടൻ തോക്കുകളും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. പാർകിംഗ് ഏരിയയിൽ സി ഐ എസ് എഫ് സേന പരിശോധന നടത്തുന്നതിനിടെയാണിത്.
കാർ ഓടിച്ച ഉടുപ്പി ബ്രഹ്മാവർ സ്വദേശി റെയ്നോൾഡ് ഡിസൂസ (24) യെ അറസ്റ്റ് ചെയ്തു. ബന്ധുവിനെ വിമാനത്താവളത്തിൽ ഇറക്കി മടങ്ങാൻ ശ്രമിക്കുകയായിരുന്നു യുവാവ്.
രണ്ടു നാടൻ തോക്ക്, പലതരം കത്തികൾ, സ്ക്രൂ ഡ്രൈവർ, മുളകുപൊടി പാകെറ്റ്, നൂൽ-കയർ ഉണ്ടകൾ, വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. വേട്ടക്ക് ഉപയോഗിക്കുന്ന സാധനങ്ങളാണെന്നാണ് ഇയാൾ സി ഐ എസ് എഫിനോട് പറഞ്ഞത്. കുടുതൽ അന്വേഷണത്തിന് കേസ് ബജ്പെ പൊലീസിന് കൈമാറി.
Keywords: News, Karnataka, Top-Headlines, Arrest, Man, Mangalore, Airport, Military, Udupi, Natives, Case, Investigation, Police, CISF arrested young man at Mangalore airport.
< !- START disable copy paste -->