കേബിൾ ഓപെറേറ്ററെ ഓഫീസിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ പരിക്കുകൾ

നായന്മാർമൂല: (www.kasargodvartha.com 05.12.2021) കേബിൾ ഓപെറേറ്ററെ ഓഫീസിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. നായന്മാർമൂല സലാമിയ മൻസിലിലെ സുലൈമാൻ (45) ആണ് മരിച്ചത്.

Cable operator found deadശനിയാഴ്ച രാത്രി സുലൈമാൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ നായന്മാർമൂലയിലെ സി ടി ബിൽഡിങ്ങിൽ ഉള്ള അദ്ദേഹത്തിൻറെ ഓഫീസിന്റെ വാതിലിനടുത്തായി മരിച്ച നിലയിൽ കണ്ടത്.

കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തലയ്ക്കും കാൽ ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. ഛർദിച്ചതായും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സുലൈമാൻ ഓഫീസിൽ സ്ഥിരമായി ഉണ്ടാവുകയോ തുറന്ന് പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല.

മരണത്തിൽ സംശയം ഉയർന്നിട്ടുണ്ട്. വിദഗ്ധ പോസ്റ്റ് മോർടെത്തിനായി മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോവും.

സുലൈമാന്റെ സഹോദരൻ ഖാദർ സലാമിയ 14 ദിവസം മുമ്പാണ് മരിച്ചത്.

കെ എസ് മുഹമ്മദ് - സഫിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുലൈഖ.

മക്കൾ: സഹൽ, ശാഹിൽ, ശൈമ.

മറ്റുസഹോദരങ്ങൾ: ഹാരിസ്, സത്താർ, നംശാദ്, സമീന.


Keywords: Kasaragod, Kerala, News, Naimaramoola, Top-Headlines, Death, Dead body, Police, Complaint, Investigation, Case, Postmortem, Kannur, Medical College, College, Cable operator found dead.

< !- START disable copy paste -->

Post a Comment

Previous Post Next Post