Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹെലികോപ്റ്റെർ ദുരന്തം; ബ്ലാക് ബോക്‌സ് കണ്ടെടുത്തു; നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷ

Bipin Rawat's chopper crash; black box recovered #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡൽഹി: (www.kasaragodvartha.com 09.12.2021) തമിഴ്‌നാട്ടിലെ കൂനൂരിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവതും ഭാര്യ മധുലിക റാവതും ഉൾപെടെ 13 പേർ മരിച്ച ഇൻഡ്യൻ എയർഫോഴ്‌സിന്റെ ഹെലികോപ്റ്റെറിന്റെ ബ്ലാക് ബോക്‌സ് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഫ്ലൈറ്റ് റെകോർഡർ എന്നും അറിയപ്പെടുന്ന ബ്ലാക് ബോക്‌സ് ദാരുണമായ അപകടത്തിന് മുമ്പുള്ള അവസാന മിനിറ്റുകളുടെ നിർണായക വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപകടം നടന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റർ വരെ തിരച്ചിൽ നടത്തിയതിന് ശേഷമാണ് ബ്ലാക് ബോക്‌സ് കണ്ടെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

National, New Delhi, News, Top-Headlines, Tamilnad, Tragedy, Accident, Army, Death, Black box, Bipin Rawat's chopper crash; black box recovered

ഹെലികോപ്റ്റെറിന്റെ വേഗത, കോക്പിറ്റ് സംഭാഷണങ്ങൾ, വായു മർദം എന്നിവയുൾപെടെ 88 സുപ്രധാന കാര്യങ്ങൾ രേഖപ്പെടുത്തുന്ന സുപ്രധാന ഇലക്ട്രോണിക് ഉപകരണമാണ് ബ്ലാക് ബോക്‌സ്. ഇൻഡ്യയുടെ ഏറ്റവും ഉയർന്ന പദവിയിലുള്ള പ്രതിരോധ ഉദ്യോഗസ്ഥന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണങ്ങൾ ഇതിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.


Keywords : National, New Delhi, News, Top-Headlines, Tamilnad, Tragedy, Accident, Army, Death, Black box, Bipin Rawat's chopper crash; black box recovered

< !- START disable copy paste -->

Post a Comment