മംഗ്ളുറു: (www.kasargodvartha.com 25.12.2021) യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ശല്യം ചെയ്‌തെന്ന പരാതിയിൽ കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്ത്വഫ (18) യെ ആണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ തലപ്പാടി ദേവിപുര ഭാഗത്തേക്ക് എത്തുന്ന റോഡിലൂടെ ഇരുചക്ര വാഹനത്തിലെത്തിയ മുസ്ത്വഫ, അതുവഴി പോവുകയായിരുന്ന പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും ശല്യം ചെയ്‌തെന്നുമാണ് പറയുന്നത്. തലപ്പാടിയിൽ തന്നെ 22 കാരിയായ മറ്റൊരു യുവതിയെയും ഇയാൾ ശല്യപ്പെടുത്തിയെന്നും പരാതിയുണ്ട്.
പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി മർദിക്കുകയും പൊലീസിൽ ഏൽപിക്കുകയും ആയിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെയും യുവതിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ റെജിസ്റ്റർ ചെയ്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 354, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Keywords: Kerala, News, Kasaragod, Mangalore, Top-Headlines, Man, Arrest, Complaint, Assault, Woman, Girl, Assault complaint; young man arrested.< !- START disable copy paste -->
യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ശല്യം ചെയ്‌തെന്ന പരാതിയിൽ കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ
Assault complaint; young man arrested
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ