കർണാടക അതിർത്തിയോട് ചേർന്ന മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യു സി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെയുണ്ടായിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും അറവ് മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തതായും ഉടമ പരാതിപ്പെട്ടു.
അതേസമയം അറവുശാലക്ക് അനുമതി ഇല്ലെന്നാണ് സംഘ്പരിവാർ പ്രവർത്തകരുടെ വാദം. എന്നാൽ 50 സെന്റ്് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും എന്നാൽ അധികൃതർ അനുമതി തരാതെ വൈകിപ്പിക്കുകയാണെന്നും യു സി ഇബ്രാഹിം പറയുന്നു. അറസ്റ്റിലായ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Keywords: Manjeshwaram, Kasaragod, Kerala, News, Top-Headlines, Karnataka, Case, Complaint, Police, Arrest, Court, Assault complaint; Police registered case against 40 people.