കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2021) യുവതിയെയും കോടതി നിയമിച്ച അഭിഭാഷക കമീഷനെയും അക്രമിച്ചെന്ന കേസിൽ പ്രതിയായ വിമുക്ത ഭടൻ ഒരു കയ്യിൽ പെട്രോൾ നിറച്ച കനാസും മറ്റേ കയ്യിൽ തീപ്പെട്ടിയുമായി പൊലീസിനെ ഞെട്ടിക്കുന്നു. സ്വത്ത് തര്‍ക്ക കേസില്‍ കോടതി അന്വേഷണം നടത്താനായി നിയോഗിച്ച കമീഷനും പരാതിക്കാരന്റെ ഭാര്യയും ആക്രമിക്കപ്പെട്ട സംഭവത്തിലാണ് വിമുക്തഭടൻ ആക്രോശവുമായി സ്വന്തം വീട്ടിൽ പൊലീസിന് പിടികൊടുക്കാതെ കഴിയുന്നത്.
വിമുക്തഭടനെതിരെ ഒരേ ദിവസം മൂന്ന് പരാതികളിലായി വധശ്രമം അടക്കം മൂന്ന് കേസുകളാണ് പൊലീസ് റെജിസ്റ്റർ ചെയ്തത്. പുല്ലൂര്‍ ഹരിപുരം പോസ്റ്റോഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീല (40), കോടതി നിയോഗിച്ച അഭിഭാഷക കമീഷനായ അഡ്വ. പി എസ് ജുനൈദ്, അഭിഭാഷകന്‍ സാജിദ് കമ്മാടം എന്നിവരെയാണ് വിമുക്തഭടനായ കുമാരന്‍ ആക്രമിച്ചെന്നാണ് പരാതി.
പരിക്കേറ്റ അഭിഭാഷകരെ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലും സുശീലയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിലും പ്രവേശിപ്പിച്ചിരുന്നു. അഭിഭാഷകരെയും സുശീലയെയും വധിക്കാന്‍ ശ്രമിച്ചു, അമ്പലത്തറ എസ്‌ഐയുടേയും പൊലീസിൻ്റെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
ഹൊസ്ദുര്‍ഗ് മുന്‍സീഫ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാന്ന് തർക്ക സ്ഥലം പരിശോധിക്കാൻ കോടതി കമീഷനെ നിയമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 മണിയോടെ അഡ്വകേറ്റ് കമീഷനും സംഘവും തര്‍ക്കസ്ഥലത്തെത്തുകയായിരുന്നു. നോടീസ് നല്‍കാന്‍ കുമാരന്റെ വീട്ടില്‍ എത്തിയപ്പോൾ അഭിഭാഷകരെ അക്രമിച്ചെന്നാണ് പറയുന്നത്.
പിന്നീട് കണ്ണനെ മഴുകൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും എന്നാൽ അടുത്ത് നില്‍ക്കുകയായിരുന്ന സുശീലക്കാണ് വെട്ടേറ്റതെന്നുമാണ് പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ എസ് ഐ വിജയകുമാറും സംഘവും കുമാരനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കനാസില്‍ സൂക്ഷിച്ചുവെച്ചിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീപ്പെട്ടിയെടുത്ത് സ്വയം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുമാരനെ പിന്തിരിപ്പിക്കാന്‍ എസ്‌ഐയും സംഘവും ശ്രമിച്ചപ്പോഴും മഴുവീശി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പറയുന്നു.
70 കാരനായ കുമാരനെ ബന്ധുക്കളുടെ സഹായത്തോടെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുമാരന് മാനസീകാസ്വാസ്ഥ്യമുള്ളതായും പൊലീസ് സംശയിക്കുന്നു. അതു കൊണ്ട് തന്നെ നേരിട്ട് ഇപെടാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. കുമാരൻ തനിച്ചാണ് വീട്ടിൽ കഴിയുന്നത്.ഭാര്യയും മക്കളും തൊട്ടകലെയുള്ള വീട്ടിലാണെന്നും പൊലീസ് പറഞ്ഞു.
Keywords: Kerala, News, Kanhangad, Assault, Case, Investigation, Top-Headlines, Police, Complaint, Woman, Assault complaint; police registered case.
< !- START disable copy paste -->