Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടിൽ തനിച്ചുണ്ടായിരുന്ന 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 44 കാരൻ പിടിയിൽ; റിമാൻഡ് ചെയ്‌തു

Assault complaint; man arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 29.12.2021) വീട്ടിൽ തനിച്ചുണ്ടായിരുന്ന 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 44 കാരൻ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനാർധനയാണ് പിടിയിലായത്. ജീപ് ഡ്രൈവറാണ് ഇയാൾ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പരാതിക്കാരി.
 

ചൊവ്വാഴ്ച ഉച്ചയ്ക്ക് അച്ഛൻ ജോലിക്കും അമ്മയും സഹോദരനും പുറത്തും പോയ സമയത്ത് വീട്ടിലെത്തിയ ജനാർധന പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. അമ്മ തിരിച്ച് വീട്ടിലെത്തിയ സമയത്താണ് പീഡന നടന്നതായി അറിയുന്നതെന്നാണ് വിവരം.

വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് ജനാർധനയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ജനാർധനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Keywords: Kerala, News, Kasaragod, Top-Headlines, Uppala, Molestation, Case, Complaint, Police, Arrest, Remand, Assault complaint; man arrested.
< !- START disable copy paste -->


Post a Comment