ബുധനാഴ്ച രാവിലെ തലപ്പാടിയിലെ ചെക് പോസ്റ്റിനടുത്ത് നിന്ന് ബസ് കയറാനായി അലങ്കാരഗുഡ്ഡെയിലെ ഇടവഴിയിലൂടെ പെൺകുട്ടി സ്‌കൂളിലേക്ക് പോകും വഴി, സ്‌കൂടെറിലെത്തിയ യുവാവ് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രദേശത്തെ സിസിടിവിയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റാശിഖ് പിടിയിലായത്.
Keywords: News, Karnataka, Mangalore, Top-Headlines, Assault, Case, Arrest, Police, School, Attempt, Girl, Police-station, Assault case; young man arrested.
< !- START disable copy paste -->