പ്രലോഭിപ്പിച്ച് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. സൗഹൃദം നടിച്ചാണ് അടുത്തുകൂടി ലോഡ്ജിൽ കൊണ്ടുപോയതെന്നും പിന്നീടാണ് ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ തുടങ്ങിയെന്നും മൂന്ന് ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തെന്നുമാണ് പറയുന്നത്.
2020 സെപ്റ്റംബറിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വെച്ചാണ് പീഡിപ്പിച്ചതെന്നും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ഇത് ഇയാൾ പിന്നീടുള്ള ദിവസങ്ങളിൽ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
Keywords: Payyannur, Kannur, Kerala, News, Top-Headlines ,Youth, COVID-19, Police, Case, Complaint, Assault, Cash, Blackmail, Assault case; police registered case.