2005 സപ്തംബർ മൂന്നിന് രാവിലെ 11.45 മണിയോടെ കണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പതിനഞ്ചും പതിനാലും വയസുള്ള സഹോദരിമാരെ പ്രലോഭിപ്പിച്ച്, സുഹൃത്തായ കണ്ണൂർ ജില്ലയിലെ കെ പി രൂപേഷിനൊപ്പം തട്ടിക്കൊണ്ടുപോയി മൈസൂറിലും ചെന്നൈയിലും എത്തിച്ച് പീഡനത്തിനിരയാക്കുകയും ദിവസങ്ങൾക്ക് ശേഷം തലശേരി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ആയിരുന്നുവെന്നാണ് കേസ്.
ശേഷം വിദേശത്തും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. മക്കളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
അന്വേഷണ സംഘത്തിലെ എസ് ഐമാരായ യോഗേഷ്, നസീബ്, എ എസ് ഐമാരായ നാസർ, സജിത് , രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘം തന്ത്രപരമായാണ് രാകേഷിനെ പിടികൂടിയത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: Kannur, Kerala, News, Top-Headlines, Assault, Case, Police, Molestation, Police-station, Investigation, High-Court, Remand, Assault case; man arrested.