Join Whatsapp Group. Join now!
Aster MIMS 10/10/2023

വേശ്യാവൃത്തിക്കായി അന്യമതസ്ഥരായ സ്ത്രീകളെ എത്തിച്ചുകൊടുക്കാറുണ്ടെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചെന്ന കേസിൽ 5 പേർ അറസ്റ്റിൽ

Assault case; 5 arrested, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 14.12.2021) യുവാവിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മംഗ്‌ളുറു താലൂക് പരിധിയിലെ ഗണേഷ് (24), ചേതൻ കുമാർ (21), കീർതി രാജ് (23), സുവീത് (20), പരീക്ഷിത് (21) എന്നിവരാണ് അറസ്റ്റിലായത്. അഡയാർ പദവ് സ്വദേശി മുഹമ്മദ് റിയാസിനെ (40) ഡിസംബർ 10 ന് രാത്രി 7.30ന് വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ ഒരു സംഘം പേർ മോടോർ ബൈകും മറ്റൊരു വാഹനവും റോഡിന് കുറുകെ സ്ഥാപിച്ച് വഴിതടയുകയും ക്രികെറ്റ് ബാറ്റും ഇരുമ്പ് വടിയും ബിയർ കുപ്പികളും ഉപയോഗിച്ച് മർദിക്കുകയും ആയിരുന്നുവെന്നാണ് കേസ്.

                                          
News, Karnataka, Mangalore, Top-Headlines, Assault, Case, Arrest, Police, Crime, Bike, Attack, Hospital, Investigation, District, Assault case; 5 arrested.



തലയ്ക്കും വലത് കണ്ണിനും ഗുരുതരമായി പരിക്കേറ്റ റിയാസ് ചികിത്സയിലാണ്. ഇയാളുടെ കാറും സംഘം അടിച്ചുതകർത്തതായി പറയുന്നു. റിയാസിന്റെ സഹോദരൻ അബ്ദുർ റഹ്‌മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മംഗ്ളുറു റൂറൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്.

മാണ്ഡ്യ, ഹാസൻ, തുടങ്ങിയ ജില്ലകൾ നിന്ന് റിയാസ് സ്ത്രീകളെ വേശ്യാവൃത്തിക്ക് എത്തിച്ചിരുന്നതായും ഇയാൾ അന്യമതസ്ഥരായ സ്ത്രീകളെ എത്തിച്ചുകൊടുക്കാറുണ്ടെന്ന് ആരോപിച്ചാണ് പ്രതികൾ അക്രമം നടത്തിയതെന്നും സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ പറഞ്ഞു. വേശ്യാവൃത്തി സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തി അതിൽ ഉൾപെട്ട പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Keywords: News, Karnataka, Mangalore, Top-Headlines, Assault, Case, Arrest, Police, Crime, Bike, Attack, Hospital, Investigation, District, Assault case; 5 arrested.
< !- START disable copy paste -->

Post a Comment