Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസ്; കോടതി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ മൊഴിയെടുത്തു

Assault attempt complaint; court heard statement of MLA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2021) രാജ്മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് എം പിയുടെ സഹയാത്രികനായിരുന്നു എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ മൊഴി കോടതി രേഖപ്പെടുത്തി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തിയത്.
 
Assault attempt complaint; court heard statement of MLA

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പാർലിമെൻ്റ് സമ്മേളനത്തിനായി ന്യൂഡെൽഹിയിലേക്ക് പോകുന്നതിനായി എം പി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നാന്ന് മാവേലി എക്സ്പ്രസിൽ കയറിയത്.

ട്രെയിൻ സ്റ്റേഷനിൽ നിന്നും വിട്ട ഉടനെ പ്രവാസി കോൺഗ്രസ് നേതാവായ പത്മരാജൻ ഐങ്ങോത്ത്, പ്രദേശിക കോൺഗ്രസ് നേതാവ് അനിൽ വാഴുന്നോറടി എന്നിവർ എം പി യാത്ര ചെയ്യുകയായിരുന്ന കോചിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് കേസ്.

ഭീഷണി മുഴക്കിയപ്പോൾ ഉണ്ണിത്താനും കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ൻ പെരിയയും ഇവർക്കെതിരെ തിരിഞ്ഞതോടെ ഇരുവരും നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഈ കേസിലെ സാക്ഷികളിൽ ഒരാളാണ് എൻ എ നെല്ലിക്കുന്ന് എംഎൽഎ.

റെയിൽവേ പൊലീസ് റെജിസ്റ്റർ ചെയ്ത കേസിലാണ് എംഎൽഎയുടെ മൊഴിയെടുത്തത്. മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായിരുന്ന ഇ ചന്ദ്രശേഖരൻ, മഞ്ചേശ്വം എംഎൽഎ എകെഎം അശ്‌റഫ് എന്നിവരും എംപിക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്തിരുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Case, MP, Assault, MLA, N.A.Nellikunnu, Rajmohan Unnithan, Police, Case, Investigation, Assault attempt complaint; court heard statement of MLA.

Post a Comment