city-gold-ad-for-blogger

ടികെറ്റുണ്ടായിട്ടും തീവണ്ടിയില്‍ കയറിയ യാത്രക്കാരെ ടി ടി ഇ ഇറക്കിവിട്ടതായി ആരോപണം; നിഷേധിച്ച് അധികൃതർ

നീലേശ്വരം: (www.kasargodvartha.com 16.12.2021) ടികെറ്റുണ്ടായിട്ടും തീവണ്ടിയില്‍ കയറിയ യാത്രക്കാരെ ടി ടി ഇ ഇറക്കിവിട്ടതായി ആരോപണം. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. മംഗ്ളുറു ഭാഗത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് മറ്റൊരു തീവണ്ടിക്ക് കടന്നു പോകാന്‍ 15 മിനിറ്റോളം നീലേശ്വരത്ത് പിടിച്ചിട്ടിരുന്നു.

ടികെറ്റുണ്ടായിട്ടും തീവണ്ടിയില്‍ കയറിയ യാത്രക്കാരെ ടി ടി ഇ ഇറക്കിവിട്ടതായി ആരോപണം; നിഷേധിച്ച് അധികൃതർ

ഈ സമയത്ത് ഇതിന് പിറകെ വരാനുണ്ടായിരുന്ന പാസെൻജർ സ്‌പെഷ്യല്‍ തീവണ്ടിക്ക് പോകാൻ വേണ്ടി ടികെറ്റെടുത്തിരുന്നവർ കൂടി മലബാർ എക്സ്പ്രസിൽ കയറിയപ്പോള്‍ ടി ടി ഇ ഇവരെ ഇറക്കിവിട്ടെന്നാണ് യാത്രക്കാരുടെ ആരോപണം. ഇതിനെ ചൊല്ലി ടി ടി ഇയും യാത്രക്കാരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാവുകയും ചെയ്‌തതായാണ് വിവരം.

ഇങനെ കയറിയവരെ ഇറക്കിവിട്ട ശേഷമാണ് മലബാർ എക്സ്പ്രസ് പുറപ്പെട്ടതെന്ന് യാത്രക്കാർ പറയുന്നു. അതേസമയം അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നീലേശ്വരം റെയില്‍വേ അധികൃതര്‍ പറയുന്നത്.

Keywords :  Kerala, Kasaragod, Nileshwaram, News, Top-Headlines, Train, Railway, Passenger,  Allegation that TTE dropped off the passengers who boarded the train with tickets.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia