Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആർ ടി സി ഹെഡ് ക്വാർടേഴ്‌സ് ഓഫീസ് കാസർകോട്ട് നിന്ന് മാറ്റാൻ നീക്കമെന്ന് ആരോപണം; പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

Allegation that trying to shift KSRTC headquarters from Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.12.2021) കെ എസ് ആർ ടി സി ഹെഡ് ക്വാർടേഴ്‌സ് ഓഫീസ് കാസർകോട്ട് നിന്ന് മാറ്റാൻ നീക്കമെന്നും ഇത് ഉപേക്ഷിക്കണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ. ജില്ലാ ആസ്ഥാനത്താണ് കെ എസ് ആർ ടി സിയുടെ ഹെഡ് ക്വാർടേഴ്‌സ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്. അന്തർ സംസ്ഥാന ടെർമിനൽ കൂടിയാണിത്. ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്കും സൗകര്യപ്രദമാണ് ഇപ്പോഴത്തെ ഹെഡ് ക്വാർടേഴ്‌സ്.

Kerala, Kasaragod, News, Top-Headlines, KSRTC, N.A.Nellikunnu, District, Students, Kanhangad, head quaters,petition,  Allegation that trying to shift KSRTC headquarters from Kasargod.

എന്നാൽ കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയുള്ള ചെമ്മട്ടം വയലിലെ സബ് ഡിപോയിലേക്ക് ഹെഡ് ക്വാർടേഴ്‌സ് മാറ്റാനുള്ള നീക്കത്തിൻ്റെ പിന്നിലുള്ള ഉദ്ദേശ്യം ദുരൂഹമെന്ന് എംഎൽഎ ആരോപിച്ചു.

യുക്തി സഹജമല്ലാത്ത നിലപാടിൽ നിന്ന് അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ ജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എൻ എ നെല്ലിക്കുന്ന് മുന്നറിയിപ്പ് നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിക്കും കെ എസ് ആർ ടി സി എംഡിക്കും അദ്ദേഹം നിവേദനം നൽകി.

Keywords: Kerala, Kasaragod, News, Top-Headlines, KSRTC, N.A.Nellikunnu, District, Students, Kanhangad, head quaters,petition,  Allegation that trying to shift KSRTC headquarters from Kasargod.

< !- START disable copy paste -->

Post a Comment