കുമ്പള: (www.kasaragodvartha.com 09.12.2021) വിധവാ പെൻഷൻ ലഭിക്കാൻ പുനർവിവാഹം നടന്നിട്ടില്ലെന്ന സെർടിഫികറ്റ് നൽകാൻ കുമ്പളയിൽ ഗസറ്റഡ് ഓഫീസർമാർ വിസമ്മതിക്കുന്നതായി ആക്ഷേപം. ഇതുമൂലം വിധവാ പെൻഷൻ അപേക്ഷ നൽകേണ്ടവർ ദുരിതത്തിലായതായി പരാതി ഉയരുന്നു.
നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വിധവാ പെൻഷൻ ലഭിക്കാൻ പുതിയ നിയമം അനുസരിച്ച് പുനർവിവാഹം നടന്നിട്ടില്ലെന്ന സെർടിഫികറ്റ് പുനർ അപേക്ഷയിൽ ഹാജരാക്കണം. ഇതിനായി നെട്ടോട്ടമോടുകയാണ് പല സ്ത്രീകളും. വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയിൽ ഗസറ്റഡ് ഓഫീസർമാരുടെ ഒപ്പ് വെച്ച സെർടിഫികറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇത് നൽകുന്നതിൽ കാലതാമസം വരുത്തുന്നതായാണ് ആക്ഷേപം.
കുമ്പള കൃഷിഭവനിലെ ഓഫീസർ ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് അപേക്ഷകരെ തിരിച്ചയക്കുന്നതായി കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സബൂറ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് കൃഷി ഓഫീസർക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സബൂറ അറിയിച്ചു.
Keywords: Allegation that Gazetted Officers do not issue certificates, Kerala, Kasaragod, Kumbala, Certificates, Application, Complaint, Pension, Members, Ward member.
< !- START disable copy paste -->